eNAM! ഇന്ത്യൻ കർഷകർക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ വരുമോ?

ഇടനിലക്കാരുടെ ചതി മൂലം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം കർഷകർക്കും അവരുടെ കഠിന പ്രയത്നത്തിനിടെ ഫലം ലഭിക്കാറില്ല. പക്ഷെ മോദി സർക്കാർ ഈ അടുത്ത് നടപ്പിലാക്കിയ ഓൺലൈൻ വിപണി ഒരു കൈത്താങ്ങാവുകയാണ്. കർഷകരെ നേരിട്ട് ഉപഭോകതാവുമായി ബന്ധിപ്പിക്കുകയാണ് eNAM ചെയുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ മൂന്നു വര്ഷം പെയ്ത മഴ കാരണം കാർഷിക മേഖലയിൽ റെക്കോർഡ് ഉത്പാദനം തന്നെ ആണ് കൊണ്ട് വന്നത്. ഇത് തന്നെ ആണ് സർക്കാരിനെ ഇങ്ങനെ ഒരു നല്ല തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടിട്ടുണ്ടാവുക. ഡാൽവായി കമ്മറ്റിയുടെ കണക്കുകൾ പ്രകാരം ഒരു വര്ഷം കർഷകരുടെ ആകെ വരുമാനം 77,976 മാത്രമാണ്.

ഈ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് മോദി സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് eNAM?

ഒരു ഓൺലൈൻ ട്രേഡിങ്ങ് പോർട്ടൽ ആണ് eNAM. ഏതു സംസ്ഥാനത്തിലുള്ളവർക്കും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി ഉപഭോക്താക്കളെ ആകർഷിക്കുകയും ആണ് ഉദ്ദേശം. കർഷകരുടെ ഉത്പന്നങ്ങൾക്ക് ആഗോള തലത്തിൽ തന്നെ വിപണി കണ്ടെത്താനും ഇത് വഴി കഴിയും.

eNAM ന്റെ സാധ്യതകൾ?

  • ലേല വില്പനയിലൂടെ വിപണി വില നിശ്ചയിക്കാൻ സഹായിക്കുന്നു.
  • 2016 ഏപ്രിലിൽ ആണ് eNAM പ്രവർത്തനം തുടങ്ങിയത്. ഇതുവരെ പതിനാറു സംസ്ഥാനങ്ങളിലായി 585 മാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഉള്ള ആകെ കച്ചവടം 4,8215 കോടി കടന്നിരിക്കുന്നു ഇപ്പോൾ.
  • കൂടുതൽ കർഷകരെ eNAM ൽ ഉൾപെടുത്തുക വഴി വിപണി സാധ്യത വർദ്ധിപ്പിക്കാനും അതുവഴി കർഷകരുടെ വരുമാനം ഉറപ്പാക്കാനും കഴിയും. കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനായി സർക്കാർ താഴെ കാണുന്ന നടപടികൾ ആണ് കൊണ്ടുവന്നിട്ടുള്ളത്.
    • കർഷകരുടെ അംഗത്വമെടുക്കൽ എളുപ്പമാക്കി.
    • എല്ലാ തരത്തിലുള്ള പണമിടപാടുകളും  ഉൾപ്പെടുത്തി (UPI ഉൾപ്പെടെ)
    • eNAM വെബ്സൈറ്റ് ആര് ഭാഷകളിൽ ലഭ്യമാക്കി.

എന്തൊക്കെയാണ് ഇനിയും മെച്ചപ്പെടുത്തുവാൻ ഉള്ളത്?

ആസൂത്രണ കമ്മീഷന് പകരം വന്ന Niti Ayog അവലോകനം ചെയ്തപ്പോൾ കണ്ടെത്തിയത് ഉന്നത ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കാനുള്ള സാമഗ്രികൾ പല കർഷകർക്കും ഇല്ലെന്നതാണ്. കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും ഉൽപങ്ങങ്ങൾക്ക് ഉയർന്ന വില  ലഭിക്കാനും ഇത് വളരെ അത്യാവശ്യമാണ്. കൂടാതെ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നടക്കുന്നതിനേക്കാൾ ഒന്നര ഇരട്ടി വരെ കച്ചവടം പോർട്ടലിന്റെ അഭാവത്തിലാണ് നടക്കുന്നതെന്നും കണ്ടെത്തി.

നമ്മളിൽ തന്നെ എത്ര പേർക്ക് ഇങ്ങനെ ഒരു സംവിധാനത്തെ പറ്റി അറിയാം? കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.

Comments