വെണ്ട കൃഷി ലാഭകരമാക്കാം

വിത്തുഗുണം പത്തു ഗുണം എന്നാണാലോ, വിത്ത് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധയോടു കൂടി കാര്യങ്ങൾ ചെയ്യണം. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.

ദിവസവും ചെറിയ തോതിൽ നന ആവാം. ഒരാഴ്ച കഴിയുമ്പോൾ ഒരു തവണ കൂടി വളം ചെയ്യുക. രണ്ടാഴ്ച കൊണ്ട് ചെടികൾ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികൾ തമ്മിൽ 2-3 അടി അകലം ഉണ്ടായാൽ വളരുമ്പോൾ കായ്ഫലം കൂടും.

നട്ടു പത്തു ദിവസം കഴിയുമ്പോൾ ആട്ടിൻ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികൾക്കിടയിൽ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതായിക്കോളും.

ഗ്രോ ബാഗിൽ ആണ് നടുന്നതെങ്കിൽ ഒരു കവറിൽ ഒരു ചെടി വീതം നടേണ്ടതാണ്.

വെണ്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

Comments