‘ഒരു മുറം പച്ചക്കറി’ പദ്ധതിയുമായി കൃഷി വകുപ്പ്

ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകള്‍, തൈകള്‍, തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ നല്‍കും.

വീട്ടുവളപ്പില്‍ കൃഷി ചെയ്യാനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേനയും കര്‍ഷകര്‍ മുഖേനയും വിവിധ ഇനങ്ങള്‍ അടങ്ങിയ 40 ലക്ഷം പച്ചക്കറി വിത്തുപായ്ക്കറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കും. സന്നദ്ധ സംഘടനകള്‍ മുഖേനയും 17 ലക്ഷം പച്ചക്കറി വിത്തുകളും കൂടാതെ 45 ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

Comments