നാടന്‍ പശു

ഇന്നത്തെ ഒരു സംസാരവിഷയം ആണ് നാടന്‍ പശുക്കള്‍. പക്ഷെ നാടന്‍ പശു ഏതെന്നോ? അതിന്റെ അമൂല്യമായ ഗുണങ്ങളെപ്പറ്റിയോ വളരെ പരിമിതമായ അറിവാണ് ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ കേരളാ സര്‍ക്കാരും കൃഷി / മൃഗ വകുപ്പും നാടന്‍ പശുക്കളെ സംരക്ഷിക്കുവാന്‍ മുന്‍കൈ എടുക്കുന്നതും നാടന്‍ പശു വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനം ആണ്.

ആകാര വലിപ്പം കൊണ്ട് ചെറുതും സൂര്യപ്രകാശത്തില്‍ നിന്നും അമൂല്യമായ മൂലകങ്ങളെ സാംശീകരിക്കാന്‍ പാകത്തില്‍ മുതുകില്‍ ഉള്ള പൂഞ്ഞയും , ചെറിയ കൊമ്പുകളും തൂങ്ങിയ താടയും കേരളത്തിലെ നാടന്‍ പശുക്കളുടെ പ്രത്യേകതകളാണ്. രോഗപ്രതിരോധ ശേഷി വളരെ കൂടുതലുള്ള ഈ പശുക്കള്‍ ഇന്നത്തെ മാറിവരുന്ന കാലാവസ്ഥയിലും പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്നവയാണ്.

കഴിഞ്ഞ ചൂടില്‍ മരണമടഞ്ഞ ക്രോസ്സ് ബ്രീഡ് ഇനങ്ങളുടെ എണ്ണം ശെരിക്കും ഞെട്ടല്‍ ഉളവാക്കുന്നത് തന്നെ. ബോസ് ടോറസ് എന്ന ഇത്തരം പശുവിനങ്ങള്‍ യൂറോപ്പിലെ അതിശൈത്യ മേഖലയ്ക്ക് അനുയോജിച്ചവയാണ് . അതുപോലെ ഈ ഇനങ്ങള്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ A1 ബീറ്റാ കേസിന്‍ എന്ന ജനിതക സ്വഭാവത്തില്‍ ഉള്ള ഇതിന്റെ പാല്‍ ദഹന ശേഷി കുറവുള്ളതും പല രോഗങ്ങള്‍ക്കും കരണമാകുമ്പോള്‍ നമ്മുടെ തനതു നാടന്‍ പശുക്കള്‍ A2 ബീറ്റാ കേസിന്‍ എന്ന രോഗപ്രതിരോധ ശേഷി കൂടിയ, ദഹന ശേഷി കൂടിയ, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പോലും പ്രതിരോധിക്കുവാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഉന്മേഷമുള്ളതാക്കുവാനും ഓര്മശക്തിക്കും സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

nadan-pashu

നാടന്‍ പശുവിന്റെ പാലിനൊപ്പം തന്നെ ഔഷധഗുണം ഏറെ ഉള്ളതാണ് അതിന്റെ ചാണകവും മൂത്രവും. ഇവ ഉപയോഗിച്ച് ഔഷധങ്ങളും സൗന്ദര്യ വര്‍ധന ഉത്പന്നങ്ങളും വീട്ടില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന ഗോശാലകളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ ഉള്ള അമ്പാടി ഗോശാല. അതുപോലെ ഇന്ന് ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന മണ്ണിന്റെ ആരോഗ്യമില്ലായ്മ പൂര്‍ണമായും ഒഴിവാക്കി മണ്ണില്‍ ആവശ്യമായ സൂക്ഷ്മാണുക്കളെ നല്‍കി മണ്ണിനെ നല്ല ഒരു വിളനിലമാക്കാനും, മണ്ണിനു വെള്ളം ശേഖരിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുവാനും, ചെടികള്‍ക്കാവശ്യമായ മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കുവാന്‍ പാകത്തില്‍ നല്‍കുവാനും നാടന്‍ പശുവിന്റെ ചാണകത്തിനും മൂത്രത്തിനും ഉള്ള കഴിവ് വേറെ ഒന്നിനും ഇല്ലതന്നെ .

Syam Kumar
Mob : 9539802133
Photo courtesy : Ambadi goshala, pattazhy

Comments