ശാസ്ത്രീയ രീതിയിൽ നായകളുടെ പരിചരണം

ശാസ്ത്രീയമായ പരിചരണം നായകളുടെ ആരോഗ്യത്തിനും അനുസരണയ്ക്കും അത്യാവശ്യമാണ്. കുട്ടി ജനിച്ചതു മുതൽ തന്നെ ഇത് തുടങ്ങുകയും വേണം.

ശ്രദ്ധിക്കേണ്ടവ

കുട്ടി ജനിച്ച ഉടനെ വായ,  മൂക്ക്,  ശരീരം എന്നീ ഭാഗങ്ങള്‍ ഉണങ്ങിയ തൂവാലകൊണ്ട് തുടയ്ക്കണം. ശ്വാസതടസ്സം തോന്നുന്നുണ്ടെങ്കില്‍ നെഞ്ച് പതിയെ തടവണം. പൊക്കിള്‍ക്കൊടി കുട്ടിയുടെ വയറില്‍നിന്ന് മൂന്ന് സെന്റീമീറ്റര്‍ വിട്ട് മുറിക്കാം. രക്തസ്രാവം ഉണ്ടെങ്കില്‍ കട്ടിയുള്ള നൂല്‌കൊണ്ട് കെട്ടാം. പോവിഡിന്‍ അയഡിന്‍ പോലുള്ള മരുന്ന് പുരട്ടണം. ചുറ്റുപാടും വൃത്തിയാക്കി പേപ്പര്‍, തുണി എന്നിവ വിരിച്ച് ചൂട് കിട്ടത്തക്കവണ്ണം കിടത്തണം. ആദ്യനാളുകളില്‍ 2-3 മണിക്കൂര്‍ ഇടവിട്ട് തള്ളയുടെ പാല്‍ കുടിപ്പിക്കണം. ശരീരഭാരം രേഖപ്പെടുത്തണം. ദിവസം 5-10 ശതമാനം ശരീരഭാരം കൂടണം. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

മൂന്ന് ആഴ്ചവരെ മിക്കവാറും ഉറക്കത്തിലായിരിക്കും. ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് നല്ലതാണ്. കണ്ണ്, ചെവി ഇവയുടെ പ്രവര്‍ത്തനം ഉണ്ടാകില്ല. നാലാമത്തെ ആഴ്ച നടക്കാന്‍ തുടങ്ങും. ഖരാവസ്ഥയിലുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങും. 8-12 ആഴ്ച ആകുമ്പോള്‍ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. പരിശീലനം തുടങ്ങാം. 12-24 ആഴ്ച ആകുമ്പോള്‍ ആദ്യത്തെ സ്ഥിരം പല്ല് വളരുന്നു. ആഹാരം ചവച്ച് കഴിക്കാന്‍ തുടങ്ങും. 24-48 ആഴ്ച ആകുമ്പോള്‍ പ്രായപൂര്‍ത്തിയാകും. ജനിച്ച ഉടന്‍ കുട്ടി നില്‍ക്കില്ല. 10 ദിവസം കഴിയണം. കണ്ണ് തുറക്കാന്‍ 14 ദിവസംവരെ കാത്തിരിക്കണം.

ഭക്ഷണം

വലിയവയ്ക്ക് ദിവസം രണ്ട് നേരം ഭക്ഷണം കൊടുത്ത് ശീലിപ്പിക്കുന്നതാണ് നല്ലത്. രാവിലെ ഏഴ്മണിക്ക് പ്രാതല്‍. വൈകുന്നേരത്തെ ഭക്ഷണം ആറ്മണിക്കും. എപ്പോഴും കിട്ടുത്തക്കവണ്ണം വെള്ളം പാത്രത്തില്‍ നിറച്ചുവെക്കണം.

dog care

Comments