ജീവാമൃതം തയ്യാറാക്കുന്ന വിധം

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ജീവാമൃതം തയ്യാറാക്കുന്ന വിധം

  • പച്ച ചാണകം – 10 കി.ഗ്രാം
  • ഗോമൂത്രം – 5 – 10 ലിറ്റര്‍
  • ശര്ക്കരര(കറുത്തത്) – 2 കി.ഗ്രാം
  • ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) – 2 കി.ഗ്രാം
  • വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
  • വെള്ളം – 200 ലിറ്റര്‍

മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേർക്കുക. ശർക്കര ചെറുതായി പൊടിച്ച് ചേർക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേർത്തിളക്കി വിളകൾക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുൻപ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാൽ ഗുണഫലം കൂടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്.

Comments